അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദദിനാചരണം
1594367
Wednesday, September 24, 2025 7:41 AM IST
തൃശൂർ: അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദദിനാഘോഷം ആരോഗ്യവാഴ് സി റ്റി രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആയുർവേദം ജനങ്ങൾക്കും ഭൂമിക്കുമെന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻ പുരയ്ക്കൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, പ്രഫ.ഡോ. രാജി രഘുനാഥ്, ചീഫ് ഫിസിഷ്യൻ സിസ്റ്റർ ഡോ. ഓസ്റ്റിൻ, കൺസൽട്ടന്റ് ഫിസിഷ്യൻ ഡോ. എസ്. ജയ്ദീപ് എന്നിവർ പ്രസംഗിച്ചു.
തെരുവുനാടകമത്സരവും സംഘടിപ്പിച്ചു.