ജൂബിലി മിഷൻ മെഡിക്കൽ കോളജിന് എഎച്ച്പിഐ ദേശീയ ലീഡർഷിപ്പ് അവാർഡ്
1594784
Friday, September 26, 2025 1:54 AM IST
തൃശൂർ: ഇന്ത്യയിലെ ആരോഗ്യസേവന സംഘടനയായ അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ (എഎച്ച്പിഐ) പ്രഖ്യാപിച്ച 2025 ലെ ദേശീയ ലീഡർഷിപ്പ് അവാർഡുകളിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് അംഗീകാരം.
സാന്പത്തികപരിപാലനത്തിലും സുസ്ഥിരതയിലും കാഴ്ചവച്ച നേതൃപാടവത്തിനു ലഭിച്ച പുരസ്കാരം ഹൈദരാബാദിൽ നടന്ന ചടങ്ങിൽ എഎച്ച്പിഐ ഡയറക്ടർ ജനറൽ ഡോ. ഗിരീധർ ഗ്യാനിയും നാഷണൽ പ്രസിഡന്റ് ഡോ. സഹദുള്ളയും ചേർന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് പൂപ്പാടി, ജനറൽ മാനേജർ (ഫിനാൻസ്) സി.എ. ജീൻ പോൾ എന്നിവർക്കു കൈമാറി.