ഓർഫനേജിൽ പുസ്തകശാലയൊരുക്കി സെന്റ് തോമസ് കോളജ് വിദ്യാർഥികൾ
1594537
Thursday, September 25, 2025 1:59 AM IST
തൃശൂർ: എൻഎസ്എസ് ദിനത്തിന്റെ ഭാഗമായി സെന്റ് ആൻസ് ഓർഫനേജിൽ പുസ്തകശാലയൊരുക്കി സെന്റ് തോമസ് കോളജിലെ നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്സ് മാതൃകയായി. വായനദിനത്തോടനുബന്ധിച്ചും സാക്ഷരതാദിനത്തോടനുബന്ധിച്ചും കോളജിലെ വിദ്യാർഥികളിൽനിന്നു ശേഖരിച്ച 16,409 രൂപ മൂല്യമുള്ള 130 പുസ്തകങ്ങളാണ് ഓർഫനേജിലെ പുസ്തകശാലയിലേക്കു കൈമാറിയത്.
കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത് ഉദ്ഘാടകനായി. സെന്റ് ആൻസ് കോണ്‍വെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ആൻസി ജോണ്‍ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ ഡോ. ഡെയ്സൻ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജോഫി, നിയ ഫിലിപ്പ്, അഭിനവ് നായർ എന്നിവർ പ്രസംഗിച്ചു.