സഹൃദയയില്‍ ദേശീയതല ഫ്ലാഗ്ഷിപ് ഇന്നുമുതല്‍
1594778
Friday, September 26, 2025 1:53 AM IST
കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളജിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ഐ ട്രിപ്ള്‍ ഇ വിദ്യാര്‍ഥി ശാഖയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ 28 വരെ "ഇന്‍ഫിനിയ 2.0' ദേശീയതല ഫ്ലാഗ്ഷിപ് പരിപാടി സംഘടിപ്പിക്കും.
എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളില്‍ സാങ്കേതിക നൈപുണികളും വ്യവസായവൈശിഷ്ട്യവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് "സങ്കല്‍പ്പങ്ങള്‍ക്കും സാങ്കേതികതക്കും അപ്പുറം ' എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പികുന്ന പരിപാടിയില്‍ രാജ്യത്തെ വിവിധ എന്‍ജിനീയറിംഗ് കോളജുകളില്‍നിന്നായി മുന്നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
പത്തിലധികം വ്യാവസായിക സ്ഥാപനങ്ങളുടെയും ഇരുപതില്പരം പ്രഭാഷകരുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന പരിപാടിയില്‍ യുഐ/യുഎക്സ്, ഏജന്റിക് എഐ , ഇലക്ട്രിക്ക് വാഹനങ്ങള്‍, ഡ്രോണ്‍ സാങ്കേതികവിദ്യ, എഫ്പിജിഎ, പ്രോട്ടീന്‍ ടെസ്റ്റിംഗ് എന്നീ വിഷയങ്ങളില്‍ സാങ്കേതിക ശില്പശാലകളും പരിശീലനക്കളരികളും സംഘടിപ്പിക്കും .
വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഒന്നിക്കുന്ന പാനല്‍ ചര്‍ച്ച, ഇങ്കര്‍ റോബോട്ടിക്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടെക്റോബോ എക്സ്പോ , സ്പിന്‍ എക്സുമായി ചേര്‍ന്ന് നടത്തുന്ന ഡ്രോണ്‍ ഗെയിംസ്, ട്രിപ്ള്‍ ഇ ഡിപ്പാര്‍ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇന്‍ഡസ്ട്രിയല്‍ വെഹിക്കിള്‍ എക്സ്പോ എന്നിവയും ഉണ്ടാകും.