സ്വർണനേട്ടവുമായി എൻസിസി കേഡറ്റുകൾ
1594535
Thursday, September 25, 2025 1:59 AM IST
തൃശൂർ: ന്യൂഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ തൽ സൈനിക് ക്യാന്പിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് സ്വർണനേട്ടം സ്വന്തമാക്കി. സ്നാപ്പ് ഷൂട്ടിംഗ് ഇനത്തിലാണു നേട്ടം
.
എറണാകുളം ഗ്രൂപ്പിന്റെ കീഴിലുള്ള 23-ാം കേരള ബറ്റാലിയൻ എൻസിസി കേഡറ്റുകളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജിയോളജി മൂന്നാംവർഷ വിദ്യാർഥി കോർപറൽ ഗോപികൃഷ്ണൻ, വടക്കാഞ്ചേരി എൻഎസ്എസ് വ്യാസ കോളജിലെ വിദ്യാർഥി കേഡറ്റ് സി.കെ. വിഷ്ണു എന്നിവരാണു മെഡൽ നേടിയത്. ഇരുവരും തൃശൂർ സ്വദേശികളാണ്.