ബൈക്കിന് മുന്നിലേക്കു തെരുവുനായ ചാടി; മൂന്നുപേർക്കു പരിക്ക്
1594362
Wednesday, September 24, 2025 7:41 AM IST
ചാവക്കാട്: ബൈക്കിനുമുന്നിലേക്ക് തെരുവുനായ ചാടി ദമ്പതികൾക്കും മകനും പരിക്ക്. തിരുവത്ര സരസ്വതി സ്കൂളിനു സമീപം ഇന്നലെ രാവിലെ ഒൻപതിനാണു സംഭവം.
തിരുവത്ര സ്വദേശിയായ സോമൻ, ഭാര്യ റിജീന, മകൻ നിവേദകൃഷ്ണ (ഒമ്പത്) എന്നിവർക്കാണു പരിക്കേറ്റത്. തിരുവത്ര ക്രസന്റ്് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട്ടെ ഹൈസ്കൂളിൽ വിദ്യാർഥിയായ മകനെ സ്കൂളിൽ എത്തിക്കുന്നതിനുവേണ്ടി ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം.