കോർപറേഷൻ സ്റ്റേഡിയത്തിൽ ഫുട്ബോൾ ടർഫ്സി: ന്തറ്റിക് ട്രാക്ക് നഷ്ടപ്പെടുമെന്ന ആശങ്കയിൽ അത്ലറ്റിക്സ് അസോ.
1594372
Wednesday, September 24, 2025 7:41 AM IST
തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ ആർട്ടിഫിഷ്യൽ ടർഫിന്റെ പുനർനിർമാണം സിന്തറ്റിക് ട്രാക്ക് നിർമാണത്തിനുള്ള ഖേലോ ഇന്ത്യ ധനസഹായത്തെ ബാധിക്കുമെന്ന ആശങ്കയുമായി തൃശൂർ ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ.
കേരള സൂപ്പർ ലീഗിൽ തൃശൂർ ടീമിന്റെ ഹോംഗ്രൗണ്ടായി കോർപറേഷൻ സ്റ്റേഡിയം ഉപയോഗിക്കുന്നതിനായി ഫുട്ബോൾ ആർട്ടിഫിഷ്യൽ ടർഫ് നവീകരിക്കാനും ഫീൽഡിന്റെ നീളവും വീതിയും വർധിപ്പിക്കാനുമാണ് പദ്ധതി. ആർട്ടിഫിഷ്യൽ ടർഫ് വിപുലീകരിക്കുന്നതോടെ സ്റ്റാൻഡേഡ് 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമിക്കാനാവശ്യമായ ഇടം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അത്ലറ്റിക്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. അങ്ങനെ സംഭവിച്ചാൽ സിന്തറ്റിക് ട്രാക്ക് നിർമിക്കാനുള്ള ധനസഹായം ഖേലോ ഇന്ത്യ പിൻവലിച്ചേക്കാം.
2015ലെ ദേശീയ കായികമേളയിൽ വനിതാ ഫുട്ബോൾ മത്സരങ്ങൾക്കായി ആർട്ടിഫിഷ്യൽ ടർഫ് പണിയുന്നതിനായി മഡ് ട്രാക്ക് നീക്കംചെയ്യപ്പെട്ടശേഷം ഇവിടെ അത്ലറ്റിക്സിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതായിരുന്നു. കഴിഞ്ഞവർഷമാണ് ഖേലോ ഇന്ത്യ പദ്ധതിയിലൂടെ കോർപറേഷൻ സ്റ്റേഡിയത്തിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കാനുള്ള ധനസഹായത്തിന് അനുമതി ലഭിച്ചത്.
പുതിയ നീക്കത്തിലൂടെ അവരുടെ സ്വപ്നങ്ങൾക്കാണു മങ്ങലേറ്റത്. പത്രസമ്മേളനത്തിൽ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ഇ.യു. രാജൻ, സെക്രട്ടറി ഡോ. കെ.എസ്. ഹരിദയാൽ, പ്രഫ. നാരായണൻ നന്പൂതിരി, ഡോ. ഹേമലത എന്നിവർ പങ്കെടുത്തു.