യാക്കോബായ സുറിയാനി സഭ സൺഡേ സ്കൂൾ കലോത്സവം 27ന്
1594366
Wednesday, September 24, 2025 7:41 AM IST
ചേലക്കര: യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസന സൺഡേ സ്കൂൾ കലോത്സവം 27ന് ചേലക്കര വട്ടുള്ളി സെന്റ് ജോർജ് ബേത്ലഹേം യാക്കോബായ പള്ളി പാരിഷ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് കലോത്സവം.
തൃശൂർ, പാലക്കാട് ജില്ലകളിലെ 37 പള്ളികളിൽനിന്നായി 300 ഓളം വിദ്യാർഥികളും അധ്യാപകരും കലോത്സവത്തിൽ പങ്കെടുക്കും. വിവിധ കലാപരിപാടികൾ കലോത്സവത്തിന് മാറ്റുകൂട്ടും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം തൃശൂർ ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ് ഘാ ടനം ചെയ്യും. വട്ടുള്ളി പള്ളി വികാരി ഫാ. തോമസ് നെടിയപാലയ്ക്കൽ അധ്യക്ഷത വഹിക്കും.
ഫാ. ബേസിൽ ബേബി തെക്കുംമഠത്തിൽ, വൈദിക സെക്രട്ടറി ഫാ. ബേസിൽ കൊല്ലാർമാലി, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി മംഗലശേരി, വട്ടുള്ളി പള്ളി ട്രസ്റ്റി ബെന്നി കെ.വി. ബാബു, ഭദ്രാസന കൗൺസിൽ അംഗം സിനി മോൻസി ബൈജു കുറ്റിക്കാട്ടിൽ എന്നിവർ പങ്കെടുക്കുമെന്ന് സൺഡേ സ്കൂൾ ഡയറക്ടർ സി.പി. ബെന്നി, സെക്രട്ടറി സി.ജി. ജോസ്, ബിനോയി ടി. സിജി, ബിനുരാജ്, എം.ഐ. തങ്കച്ചൻ എന്നിവർ പത്രസമ്മേളനത്തിലറിയിച്ചു.