കെ. മോഹന്‍ദാസ് ചരമവാര്‍ഷികാചരണം
1593926
Tuesday, September 23, 2025 1:45 AM IST
ഇരിങ്ങാലക്കുട: മുന്‍ എംപി കെ. മോഹന്‍ദാസ് ഫൗണ്ടേഷന്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ. മോഹന്‍ദാസ് 29-ാം ചരമവാര്‍ഷികദിനാചരണം നടത്തി.
അനുസ്മരണച്ചടങ്ങ് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്തു. കേരള കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് ആമുഖപ്രസംഗം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരന്‍ ഭാരവാഹികളായ സേതുമാധവന് പയംവളപ്പില്, ഉണ്ണി വിയൂര്‍, പി.ടി. ജോര്‍ജ്, സിജോയ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.