കനാലില്‍ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു
1594384
Wednesday, September 24, 2025 7:42 AM IST
കൊടകര: അപ്പോളോ ടയേഴ്സ് കമ്പനിക്കു സമീപമുള്ള കനാലിലേക്ക് മാലിന്യങ്ങള്വലിച്ചെറിഞ്ഞ സ്ഥാപനത്തിന്റെ പേരില്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചു.
ഒല്ലൂരിലുള്ള സ്വകാര്യ സ്ഥാപനത്തില്‍നിന്നുള്ള മാലിന്യമാണ് ദേശീയപാതയോരത്തുള്ള കനാലില്‍ നിക്ഷേപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിതിന് ദേവസി എന്നിവരടങ്ങിയ പഞ്ചായത്ത് വിജിലന്‍സ് സ്ക്വാഡാണ് സ്ഥലത്തെത്തി പരിശോധന നടത്തി മാലിന്യം വലിച്ചെറിഞ്ഞവരെ തിരിച്ചറിഞ്ഞത്. സ്ഥാപനത്തിന്റെ ഉടമകളെ വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.