പഴയന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു
1594364
Wednesday, September 24, 2025 7:41 AM IST
പഴയന്നൂർ: കുമ്പളക്കോട് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെ കുമ്പളക്കോട് കാക്കരിക്കുന്നുവീട്ടിൽ ഓമനയെയാണ് ഭർത്താവ് കണ്ണൻ വെട്ടിയത്.
കഴിഞ്ഞദിവസം കണ്ണനു കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ പോലീസിൽ ഏൽപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നു പറയുന്നു. ഇതേതുടർന്നുണ്ടായ വഴക്കിനിടയിൽ ഓമനയെ കണ്ണൻ വീട്ടിലിരുന്ന വാൾ ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഓമനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പഴയന്നൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.