കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വോട്ട്ചോരി ഒപ്പുപ്രചാരണം നടത്തി
1594775
Friday, September 26, 2025 1:53 AM IST
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വോട്ട് ചോരി ഒപ്പുപ്രചാരണം നടത്തി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഒപ്പ് ശേഖരണത്തിന്റെ ഇരിങ്ങാലക്കുട മണ്ഡലതല ഉദ്ഘാടനം നടത്തി. സി.എസ്. അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡന്റ്് സോമന് ചിറ്റേത്ത്, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, ബൂത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് പ്രസിഡന്റ്മാര്‍ എന്നിവര്‍ നേതൃത്വം നല്കി.