ബൈക്കിൽ യാത്രചെയ്യവേ കുഴഞ്ഞുവീണു മരിച്ചു
1594097
Tuesday, September 23, 2025 11:13 PM IST
പുന്നയൂർക്കുളം: ബൈക്കിൽ യാത്ര ചെയ്യവേ മധ്യവയസ്ക്കൻ കുഴഞ്ഞുവീണു മരിച്ചു. വെളിയംകോട് ചേക്കുമുക്ക് ചന്ദനപ്പറമ്പിൽ കാദറിന്റെ മകൻ അബ്ദുല്ലഫൗസി (55)ആണ് മരിച്ചത്.
ഇന്നലെ വെളുപ്പിന് ബൈക്കിൽ പോകവേ ആലിൻചുവട് സെന്ററിൽ വെച്ചാണ് ബൈക്കിൽ നിന്ന് കുഴഞ്ഞു വീണത്.
സംഭവംകണ്ട നാട്ടുകാർ ഉടനെ പെരുമ്പടപ്പ് പുത്തൻപള്ളി കെഎംഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെരുമ്പടപ്പ് പോലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഖബറടക്കം നടത്തി. ഭാര്യ: ദിൽഷാ. മക്കൾ: മുഹമ്മദ് അബ്ദുൾ റഹ്മാൻ, ഖദീജ തൻസിൽ, ഫാദിൽ.