കിഡ്സ് ഐടിഐയിൽ വിജയം നൂറുശതമാനം
1594381
Wednesday, September 24, 2025 7:42 AM IST
കോട്ടപ്പുറം : കിഡ്സ് പ്രൈവറ്റ് ഐടിഐയിൽനിന്നു 2025ൽ വിജയം നേടിയവരുടെ സർട്ടിഫിക്കറ്റ് വിതരണവും മികച്ച ട്രെയിനികൾക്കുള്ള പുരസ്കാരവിതരണവും നടന്നു. കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ടി.എം. ഗീത ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി അധ്യക്ഷതവഹിച്ചു. യോഗത്തിൽ കൗൺസിലർ വി.എം. ജോണി, കിഡ്സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽ എന്നിവർ സംസാരിച്ചു.