നഗരസഭാ ഭരണത്തിനെതിരേ കോൺഗ്രസ് കുറ്റവിചാരണസദസ്
1594369
Wednesday, September 24, 2025 7:41 AM IST
ഗുരുവായൂർ: ഇടതു മുന്നണിയുടെ നഗരസഭാ ഭരണത്തിനെതിരേ കോൺഗ്രസ് നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ സദസ് നടത്തി. എഐസിസി അംഗം അനിൽ അക്കര ഉദ് ഘാടനം ചെയ്തു. ഇടതുമുന്നണിയുടെ ഭരണം ഗുരുവായൂർ നഗരസഭയെ കാൽനൂറ്റാണ്ട് പിറകോട്ടടിച്ചതായി അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മുനിസിപ്പൽ കമ്മറ്റി കോ- ഓർഡിനേറ്റർ ആർ. രവികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ കുറ്റവിചാരണ വിഷായവതരണം നടത്തി.
കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ, നേതാക്കളായ അരവിന്ദൻ പല്ലത്ത്, സി.ജെ. സ്റ്റാൻലി, ഒകെആർ മണികണ്ഠൻ, ആന്റോ തോമാസ്, ബി.വി ജോയ് , സി.എസ്. സൂരജ്, എ.ടി. സ്റ്റീഫൻ, കെ.വി. ഷാനവാസ്, കെപിഎ റഷീദ്, രേണുക ശങ്കർ, ബാലൻ വാറണാട്ട്, എം.എഫ്. ജോയ്, ജോയ് ചെറിയാൻ, എന്നിവർ പ്രസംഗിച്ചു.