പുഴയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി
1593822
Monday, September 22, 2025 10:49 PM IST
കൊടുങ്ങല്ലൂർ : കഴിഞ്ഞ വെള്ളിയാഴ്ചരാത്രി അഴീക്കോട് പുഴയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
മദ്ധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ഖജ്ര സ്വദേശി തേജ് പാൽ (22) യുവാവിന്റെ മൃതദേഹമാണ് മൂന്നു ദിവസത്തെ തെരച്ചിലിനു ശേഷം ഇന്നലെ രാവിലെ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നിർമാണം നടന്നു കൊണ്ടിരിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ തൂണിൽ നിന്നും പുഴയിൽ ഇറങ്ങി നീന്തുന്നതിനിടെയാണ് ഇയാളെ കാണാതായത്.
അഴീക്കോട് തീരദേശ പോലീസും സ്കൂബ ടീമും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ ഇയാളെ കാണാതായ സ്ഥലത്തു നിന്ന് മറ്റു തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.