പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
1593823
Monday, September 22, 2025 10:49 PM IST
വാടാനപ്പള്ളി: ഗണേശമംഗലം പെട്രോൾ പമ്പിന് സമീപം മത്സ്യം കയറ്റി പോയിരുന്ന പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് പടിഞ്ഞാറ് പങ്കംപുരയ്ക്കൽ പ്രഭാകരന്റെ മകൻ പ്രകാശൻ (52) ആണ് മരിച്ചത് . ഞായറാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു
ഹോട്ടൽ തൊഴിലാളിയായിരുന്ന പ്രകാശൻ ഏങ്ങണ്ടിയൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. അമ്മ : ജാനകി. ഭാര്യ: സാരവതി.
സഹോദരങ്ങൾ: പ്രദീപ് , പ്രസന്ന, പ്രിയ.