തിരുവുള്ളക്കാവിൽ നവരാത്രി മഹോത്സവത്തിനു തുടക്കം
1593908
Tuesday, September 23, 2025 1:45 AM IST
ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീധർമശാസ്താ ക്ഷേത്രം നവരാത്രി മഹോത്സവത്തിന് തുടക്കമായി. ആഘോഷ പരിപാടികൾ മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ്് ആരൂർ ദേവൻ സോമയാജിപ്പാട് അധ്യക്ഷനായി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി എ.എ.കുമാരൻ, വി.എ. ഹരിദാസ്, സി.ആർ. രാജൻ, രവീന്ദ്രനാഥ് പട്ടത്ത്, എം.എ. ഭാസ്ക്കരൻ, ദാമോദരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
നൃത്തനൃത്ത്യങ്ങൾ, ഭക്തിഗാനമേള എന്നിവയുണ്ടായിരുന്നു. ഇന്നു രാവിലെ 8.30ന് അക്ഷരശ്ലോകസദസ് , ഭക്തി ഗാനസുധ, വൈകീട്ട് 6 ന് നിറമാല, നാദസ്വരം, സമ്പൂർണ്ണ നെയ് നിറമാല എന്നിവയുണ്ടാകും.