ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
1593909
Tuesday, September 23, 2025 1:45 AM IST
ചാവക്കാട്: മാമാബസാറില്‍ ലോട്ടറികടയിലെ ബോര്‍ഡില്‍ വച്ചിരുന്ന മൂവായിരം രൂപയുടെ ലോട്ടറിടിക്കറ്റുകള്‍ മോഷണം പോയി. അംഗപരിമിതനായ മാമാബസാര്‍ കാറാട്ട്പറമ്പില് സെല്‍വന്റെ 500 രൂപ വിലവരുന്നആറ് ഓണം ബംബര്‍ ടിക്കറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. മാമാബസാറിലെ ബ്ലൂ സ്റ്റാര്‍ ലോട്ടറിക്കടയില്നിന്നാണ് സെല്വന് ടിക്കറ്റുകളെടുത്ത് വില്‍പ്പന നടത്തുന്നത്.
ഇന്നലെ രാവിലെ 11നാണ് സംഭവം. 10 ബംബര്‍ ടിക്കറ്റുകളുണ്ടായിരുന്നതില് നാലെണ്ണം വിറ്റുപോയി. ശേഷിച്ച ആറ് ടിക്കറ്റുകളുമായി കടയിലെത്തിയ സെല്വന് കടയ്ക്കു മുന്നിലെ ബോര്‍ഡില്‍ ടിക്കറ്റുകള്‍ വച്ച് കടയ്ക്കുള്ളിലേക്ക് വിശ്രമിക്കാന്പോയ തക്കത്തിനാണ് മോഷണം നടന്നത്.
കടയ്ക്കു മുന്നിലെ ബോര്‍ഡില്‍ വേറെയും ലോട്ടറി ടിക്കറ്റുകള്‍ നിരത്തിയിരുന്നെങ്കിലും അവയൊന്നും മോഷണം പോയിട്ടില്ല. മരം വെട്ടുന്ന ജോലിയാണ് ചെയ്തിരുന്നത്. മരത്തിൽനിന്ന് വീണ് കാലൊടിഞ്ഞതിനെ തുടർന്നാണ് ലോട്ടറി കച്ചവടം തുടങ്ങിയത്. ചാവക്കാട് പോലീസില്‍ പരാതി നല്കി.