ലോറി ഇടിച്ച് ട്രാഫിക് ഐലൻഡ് തകർന്നു
1593911
Tuesday, September 23, 2025 1:45 AM IST
ചാവക്കാട്: ടോറസ്ലോറി ഇടിച്ച് ചാവക്കാട് സെന്ററിലെ മുന്നറിയിപ്പ് നൽകുന്ന ഇരുമ്പുകാലിനും ട്രാഫിക് ഐലൻഡിനും കേടുപറ്റി. മുന്നറിയിപ്പ് ലൈറ്റ് സ്ഥാപിച്ച ഇരുമ്പുപോസ്റ്റിൽ ഇടിച്ചതിനെതുടർന്ന് കാല് തകർന്ന് സെന്ററിലെ ട്രാഫിക് ഐലൻഡിന്റിന്റെ മുകളിലേക്കാണ് മറിഞ്ഞത്. ഇന്നലെ വൈകീട്ട് ചേറ്റുവ റോഡിൽനിന്നു ഗുരുവായൂർ റോഡിലേക്ക് പോകുമ്പോഴാണ് അപകടം. ലോറി നിർത്താതെ പോയി. ആളപായമില്ല. ഐലൻഡിനു സമീപം അപകടം പതിവായിട്ടുണ്ട്. അപകടം വരുത്തിയ ലോറി പോലീസ് അന്വേഷിച്ചുവരുന്നു.