കടപ്പുറം പഞ്ചായത്തിൽ റോഡ് നിർമാണോദ്ഘാടനം നടത്തി
1593912
Tuesday, September 23, 2025 1:45 AM IST
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് പതിനാലാം വാർഡ് തൊട്ടാപ്പ് പൂക്കോയ തങ്ങൾ കോൺക്രീറ്റ് റോഡിന്റെ നിർമാണ ഉദ്ഘാടനം എൻ.കെ. അക്ബർ എംഎൽഎ നിർവഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷയായി.
സർക്കാരിന്റെ റോഡ് പുനരുദ്ധാരണ ഫണ്ടിൽ 15 ലക്ഷം വകയിരുത്തിയാണ് റോഡ് നിർമിക്കുന്നത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, ബ്ലോക് പഞ്ചായത്ത് മെമ്പർ മിസ്രിയ മുസ്താഖ് അലി, പഞ്ചായത്ത് മെമ്പർമാരയ റാഹില വഹാബ്, സെമീറ ഷെരീഫ്, മുഹമ്മദ് നാസിഫ്, സിപിഎം ലോക്കൽ സെക്രട്ടറി എൻ.എം. ലത്തീഫ്, കെ.എം. സെക്കീർ, പഞ്ചായത്ത് എൻജിനീയർ നിലൂഫർ എന്നിവർ പ്രസംഗിച്ചു.