വിദ്യ എൻജിനീയറിംഗ് കോളജിൽ ടെക്ഫെസ്റ്റ് "വൈവിധ് 2025'
1593915
Tuesday, September 23, 2025 1:45 AM IST
കൈപ്പറമ്പ്: വിദ്യ എൻജിനീയറിംഗ് കോളജ് ടെക്ഫെസ്റ്റ് "വൈവിധ് 2025' തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. ‘വൈവിധ് 2025’ യുവ എൻജിനീയർമാരുടെ സ്വാഭാവിക പ്രതിഭയെ ഹീറോ ആക്കുന്ന വേദിയാകുമെന്ന് ഇളങ്കോ അഭിപ്രായപ്പെട്ടു. "വൈവിധ് 2025' ഔദ്യോഗിക വെബ്സൈറ്റ് www. vyvidh. vidyaacademy.ac.in ഇളങ്കോ പ്രകാശനം ചെയ്തു.
ടെക്ഫെസ്റ്റ് 26,27 തീയതികളിൽ എല്ലാ ബ്രാഞ്ചുകളിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി പ്രദർശിപ്പിക്കും.വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, സ്കൂളുകൾ, ശാസ്ത്രപ്രേമികൾ തുടങ്ങി 15000ത്തിലധികം വ്യക്തികൾ പങ്കെടുക്കും.
എൽ. അനിത - കൺവീനർ, ടി.പി. നവീൻ - ജോയിന്റ് കൺവീനർ, എം.എസ്. സുരഭി മീഡിയ കൺവീനർ, വിദ്യാർഥികളായ ആദിത്യൻ, ആര്യൻ, ശരത്, അശ്വിൻ, ശ്രുതി, അർജുൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.