വാഗണ്‍ ട്രാജഡിയെ ഓർമിപ്പിക്കുംവിധം തിങ്ങിനിറഞ്ഞ് യാത്രികർ
1593917
Tuesday, September 23, 2025 1:45 AM IST
ട്രെയിനുകൾ ഓടുന്നത്. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരുമാണ് കൂടുതലായി ബുദ്ധിമുട്ടുന്നത്. പലപ്പോഴും ടിക്കറ്റെടുത്തിട്ടും ട്രെയിനിൽ കയറാനാവാത്ത അവസ്ഥയാണ്.
ഇതിനിടെയാണ് അറ്റകുറ്റപ്പണികളുടെ പേരിൽ റെയിൽവേ കോച്ചുകൾ കുറയ്ക്കുന്നത്. വൈകീട്ടുള്ള 66320 എറണാകുളം-ഷൊർണൂർ മെമുവിനു 16 കോച്ചുകൾ ഉണ്ടെങ്കിലും, വെള്ളിയാഴ്ചയും ശനിയാഴ്ചയും പലപ്പോഴും 12 കോച്ചുകൾമാത്രമാണ് ലഭിക്കുന്നത്. ഈ ട്രെയിൻ ഷൊർണൂരിൽനിന്നു നിലന്പൂർവരെ നീളുന്നതിനാൽ യാത്രക്കാരുടെ എണ്ണവും ഇരട്ടിയാകുന്നു.
66610 എറണാകുളം-പാലക്കാട് മെമുവിന് എട്ടു കോച്ചുകൾ മാത്രമാണ്. 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നു യാത്രക്കാർ പരാതിപ്പെട്ടു.
ഈ സാഹചര്യത്തിൽ എല്ലാ മെമു, പാസഞ്ചർ ട്രെയിനുകളും കുറഞ്ഞത് 16 കോച്ചുകളെങ്കിലും ഉണ്ടായിരിക്കണമെന്നും അവ എല്ലാ ദിവസവും സർവീസ് നടത്തണമെന്നും ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കു നിവേദനം നൽകി.