നവരാത്രി ബൊമ്മക്കൊലു ആഘോഷങ്ങൾക്കു തുടക്കം
1593919
Tuesday, September 23, 2025 1:45 AM IST
തൃശൂർ: പഴയനടക്കാവ് പാണ്ടിസമൂഹമഠത്തിലെ നവരാത്രി ബൊമ്മക്കൊലു ആഘോഷങ്ങൾക്കു തുടക്കമായി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഭാര്യ രാധിക സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ പൂർണിമ സുരേഷ്, ലക്ഷ്മി സന്തോഷ്, ഉമ പ്രവീണ്‍ എന്നിവർ പ്രസംഗിച്ചു.
ഇനിയുള്ള ഒന്‍പതു ദിവസങ്ങളിൽ ഭക്തർക്കു ബൊമ്മക്കൊലു കാണാനും പ്രസാദം സ്വീകരിക്കാനും സൗകര്യമുണ്ടാകും.