നവനി ജില്ലാ ക്ഷീരസംഗമം നാളെമുതൽ വെള്ളാങ്കല്ലൂരിൽ
1593920
Tuesday, September 23, 2025 1:45 AM IST
തൃശൂർ: നവനി ജില്ലാ ക്ഷീരസംഗമത്തിനു ക്ഷീരതരംഗം സാംസ്കാരികഘോഷയാത്രയോടെ നാളെ വെള്ളാങ്കല്ലൂരിൽ തുടക്കമാകും. വൈകീട്ട് നാലിനു വെള്ളാങ്കല്ലൂർ ക്ഷീരസഹകരണസംഘം പരിസരത്താണു ഘോഷയാത്ര നടക്കുക. 26 വരെ വെള്ളാങ്കല്ലൂർ പിസികെ ഓഡിറ്റോറിയത്തിലാണ് ക്ഷീരസംഗമം.
ക്ഷീരവ്യവസായവിപണന വിജ്ഞാനരംഗത്തെ പുത്തൻ സാങ്കേതികവിദ്യകളും അറിവുകളും പകരുന്ന അന്പതോളം സ്റ്റാളുകൾ ഉൾപ്പെടുത്തിയുള്ള ഡയറി എക്സിബിഷൻ 25, 26 തീയതികളിൽ നടക്കും. ക്ഷീരസഹകാരികൾക്കും ജീവനക്കാർക്കുമുള്ള ശില്പശാല, പാലുത്പന്ന നിർമാണ പരിശീലന പരിപാടി, ക്ഷീരസംഘം ജീവനക്കാർക്കുള്ള ഡയറി ക്വിസ്, ക്ഷീരമേഖലയിൽ വിജയം കൈവരിച്ച ക്ഷീരകർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘ക്ഷീരധ്വനി’ തുടങ്ങിയവ വിവിധവേദികളിലായി 25നു നടക്കും.
വൈകീട്ട് അഞ്ചിനു പാൽനിറവ് സാംസ്കാരികസായാഹ്നം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്യും. 26നു രാവിലെ പത്തിനു ക്ഷീരകർഷകർക്കായി പഞ്ചഗവ്യം ശില്പശാല. പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫ.ഡോ. ജസ്റ്റിൻ ഡേവിഡ് ക്ലാസെടുക്കും. 11.30നു പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ആർ. സുനിൽകുമാർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവർ പങ്കെടുക്കും.