ഒരുകോടി രൂപയുടെ വായ്പ വിതരണം നടത്തി
1593924
Tuesday, September 23, 2025 1:45 AM IST
വെള്ളാങ്കല്ലൂർ: ഷീരകർഷകർക്ക് ഒരു കോടി രൂപയുടെ വായ്പയുമായി കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് തൃശൂർ റീജിയൻ.
കേരള ബാങ്കിന്റെ വെള്ളാങ്കല്ലൂർ, പുത്തൻചിറ ബ്രാഞ്ചുകൾ വഴി വള്ളിവട്ടം, വെള്ളൂർ, കൊറ്റനല്ലൂർ , പട്ടേപ്പാടം എന്നീ ക്ഷീര സംഘങ്ങളിലെ കർഷകർക്ക് ഒരുകോടി രൂപയുടെ വായ്പ വിതരണം നടത്തി. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സിമി റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ വായ്പാ വിതരണം ഉദ്ഘാടനംചെയ്തു. റീജണൽ ജനറൽ മാനേജർ എൻ. നവനീത്കുമാർ പദ്ധതി വിശദീകരണം നിർവഹിച്ചു.
കെ.ബി. താര ഉണ്ണികൃഷ്ണൻ പ്രൈം മൊബൈൽ ബാങ്കിംഗ് ആപ്പിന്റെ ഉദ്ഘാടനവും എൻ.ആർ. രാധാകൃഷ്ണൻ സോഷ്യൽ സെക്യൂരിറ്റി ഇൻഷ്വറൻസ് ഉദ്ഘാടനവും നിർവഹിച്ചു. വെള്ളൂർ ക്ഷീരസംഘം പ്രസിഡന്റ് ലോഹിതാക്ഷൻ എടിഎം കാർഡ് വിതരണം ഉദ്ഘാടനംചെയ്തു. കേരള ബാങ്ക് കൊടുങ്ങല്ലൂർ ഏരിയ മാനേജർ ലൈജി, വെള്ളാങ്കല്ലൂർ ബ്രാഞ്ച് മാനേജർ സി.സി. ശർമിള, പുത്തൻചിറ ബ്രാഞ്ച് മാനേജർ വി.ജെ. ജെയിംസ് സംസാരിച്ചു.