ക്രിയേറ്റീവ് കോർണർ ഉദ്ഘാടനംചെയ്തു
1593925
Tuesday, September 23, 2025 1:45 AM IST
എടത്തിരുത്തി: ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു നിർവഹിച്ചു.
പ്രധാനാധ്യാപകൻ എം. രാജേഷ്, പിടിഎ പ്രസിഡന്റ് സി.ബി. അബ്ദുൽ സമദ്, വാർഡ് മെംബർ കെ.എസ്. അനിൽകുമാർ, സിആർസി കോ-ഓർഡിനേറ്റർ ആതിര, ബിആർസി ട്രെയിനർ ടി.എം. റസിയ, സിമി എന്നിവർ പ്രസംഗിച്ചു.
കുട്ടികൾക്ക് എൽഇഡി ബൾബ് നിർമിക്കുന്നതിനുള്ള പ്രത്യേക പരിശീലനം എൻജിനീയർ തേജസ് പവിത്രൻ നൽകി. ക്രിയേറ്റീവ് കോർണറിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് വർക്കുകൾ, പാചകം, ഫാഷൻ ഡിസൈനിംഗ്, കൃഷി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ പരിശീലനംനൽകും.