അമല്‍ ജ്യോതിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്
1288893
Tuesday, April 25, 2023 11:46 PM IST
കാഞ്ഞിരപ്പള്ളി: സൈബര്‍ സെക്യൂരിറ്റി മുഖ്യപ്രമേയമായി കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിഭാഗം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, എസിഎം കോട്ടയം പ്രഫഷണല്‍ ചാപ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് നാഷണല്‍ കോണ്‍ഫറന്‍സ് നാകോര് -23 (നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ എമര്‍ജിംഗ് റിസര്‍ച് ഏരിയാസ് -23 ) 27ന് തുടക്കമാകും.
രാവിലെ 10ന് ഐഐഐടി കോട്ടയം സൈബര്‍ സെക്യൂരിറ്റി വിഭാഗം മേധാവി ഡോ.വി. പഞ്ചമി ത്രിദിന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജ് മാനേജര്‍ റവ. ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ ഡോ. സെഡ് വി. ളാകപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ജൂബി മാത്യു, പ്രഫ. സിമി മേരി കുര്യന് എന്നിവര്‍ പ്രസംഗിക്കും.
പൂര്‍ണമായും ഹൈബ്രിഡ് മോഡില്‍ നടക്കുന്ന ത്രിദിന കോണ്‍ഫറന്‍സില്‍ സൈബര്‍ സെക്യൂരിറ്റി, സസ്ന്റൈനബിള് ഡെവലപ്മെന്റ്, ഡാറ്റാബേസ് സിസ്റ്റംസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകള്‍ക്ക് പുറമെ ഏകദേശം നൂറോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.