തൃപ്രയാർ ജലോത്സവത്തിനു കൊടിയേറി
1588212
Sunday, August 31, 2025 7:51 AM IST
തൃപ്രയാർ: സെപ്റ്റംബർ അഞ്ചിന് തിരുവോണനാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി. അഡ്വ. എ.യു. രഘുരാമപ്പണിക്കർ കൊടിയേറ്റം നിർവഹിച്ചു. തൃപ്രയാർ കിഴക്കേനട സരയൂതീരത്ത് നടന്ന ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ പി.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.സി. പ്രസാദ്, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ശുഭ സുരേഷ്, സംഘാടകസമിതി ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, സെക്രട്ടറി ബെന്നി തട്ടിൽ, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് രജനി ബാബു, താന്ന്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് അഷറഫ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ജൂബി പ്രദീപ്, ശ്രീകല സന്തോഷ്, ഷൈനി ബാലകൃഷ്ണൻ, ഷീജ സദാനന്ദൻ, ടി.ബി. മായ, ആന്റോ തൊറയൻ, സിജോ പുലിക്കോട്ടിൽ, വത്സൻ കുറുപ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.