കത്തീഡ്രല്‍ സോഷ്യല്‍ ആക്ഷന്‍ നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം നടത്തി
1588822
Wednesday, September 3, 2025 1:11 AM IST
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സോഷ്യല്‍ ആക്്ഷന്റെ നേതൃത്വത്തില്‍ ചാവറ കുടുംബയൂണിറ്റില്‍ പണിതു നല്കിയ ഭവനത്തിന്റെ ആശീര്‍വാദ കര്‍മവും താക്കോല്‍ദാനവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഫാ. റിജോയ് പഴയാറ്റില്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജന്, മുന്‍ കൈക്കാരന്മാരായ തിമോസ് പാറേക്കാടന്‍, പോള്‍ ചാമപറമ്പില്‍, ബാബു പുത്തനങ്ങാടി, ജോമോന് തട്ടില്‍ മണ്ടി ഡേവി, ടോണി ചെറിയാടന്‍, ജോമി ചേറ്റുപുഴക്കാരന്‍, സോഷ്യല്‍ ആക്്ഷന്‍ പ്രസിഡന്റ്് ബാബൂ ചേലക്കാട്ടുപറമ്പില്‍, സോഷ്യല്‍ ആക്്ഷന്‍ വൈസ് പ്രസിഡന്റ്് ജോസ് മാമ്പിള്ളി, കേന്ദ്രസമിതി പ്രസിഡന്റ്് ജോബി അക്കരക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.