ഗു​രു​വാ​യൂ​ർ: മ​മ്മി​യൂ​രി​ൽ ആം​ബു​ല​ൻ​സ് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​രാ​യ കേ​ച്ചേ​രി സ്വ​ദേ​ശി തെ​രു​വ​ത്ത് ഷ​ക്കീ​ർ(56), ഭാ​ര്യ ഷം​ല(41), മ​ക്ക​ളാ​യ ഫി​ർ​ദൗ​സ്(15), അ​ഫ്‌ല(13), ത​സ്‌ലീ​മ(12), മു​ബാ​റ​ക്ക്(10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​മ്മി​യൂ​ർ പെ​ട്രോ​ൾ​പ​മ്പി​നു​സ​മീ​പം ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​പ​ക​ടം. മു​തു​വ​ട്ടൂ​ർ രാ​ജ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് രോ​ഗി​യെ എ​ടു​ക്കു​ന്ന​തി​ന് വ​രി​ക​യാ​യി​രു​ന്ന കോ​ട്ട​പ്പ​ടി ലൈ​ഫ് കെ​യ​ർ ആം​ബു​ല​ൻ​സ് ചാ​വ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് സ​മീ​പ​ത്തെ മ​തി​ൽ ത​ക​ർ​ന്നു. പ്ര​വാ​സി വ്യ​വ​സാ​യി പേ​ന​ത്ത് ഷാ​ജി​യു​ടെ മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഫ്ല​യെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.