താന്ന്യം പഞ്ചായത്തിൽ ഒര ുകോടിയുടെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്തു
1588553
Tuesday, September 2, 2025 12:59 AM IST
പെരിങ്ങോട്ടുകര: പട്ടികജാതി വികസനവകുപ്പ് താന്ന്യം ഗ്രാമപഞ്ചായത്തിലെ ബാപ്പുജി നഗറില്‍ ഒരുകോടി രൂപ അനുവദിച്ച് പൂര്‍ത്തിയാക്കിയ അംബേദ്കര്‍ ഗ്രാമവികസനപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഒ.ആര്. കേളു നിര്‍വഹിച്ചു.
ചടങ്ങില്‍ പഠനമുറി, സേഫ് പദ്ധതി, ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. നഗറിലെ വീടുകളുടെ പുനരുദ്ധാരണം, പുതിയ റോഡ്, ഡ്രൈനേജ് എന്നിവയുടെ നിര്‍മാണം, ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കല്‍, കിണര്‍ തുടങ്ങിയ പ്രവൃത്തികളാണ് നവീകരണം പദ്ധതിയില്‍ പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ സി.സി. മുകുന്ദന് എംഎല്‍എ അധ്യക്ഷതവഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന് സ്വാഗതവും അന്തിക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എം.ടി. ദിജി നന്ദിയും പറഞ്ഞു. സ്റ്റേറ്റ് നിര്‍മിതി കേന്ദ്രം റീജിയണല്‍ എൻജിനീയര്‍ സതിദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.എന്‍. സുര്‍ജിത്ത്, ഒ.എസ്. അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.