ഡോണ്‍ബോസ്കോയില്‍ സിഐഎസ്സിഇ നാഷണല്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ്് തുടങ്ങി
1588546
Tuesday, September 2, 2025 12:58 AM IST
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ ആരംഭിച്ച സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ്് ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഷിബു പോള്‍ ഉദ്ഘാടനം ചെയ്തു. റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടകന്‍ ഷിബുപോളും സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ ഗെയിംസില്‍ ഡോണ്‍ബോസ്കോ സ്കൂളിനെ പ്രതിനിധീകരിച്ച ടിയ എസ്. മുണ്ടൻകുര്യനും ടിഷ എസ് മുണ്ടൻകുര്യനും ചേര്‍ന്ന് കായിക പതാക ഉയര്‍ത്തി. ഫാ. ഷിനോ കളപ്പുരയ്ക്കല്‍ സ്വാഗതവും ഫാ. ജിതിന് മൈക്കിള്‍ നന്ദിയും പറഞ്ഞു.
16 സംസ്ഥാനങ്ങളില്‍ നിന്നായി 185 ഓളം കുട്ടികള്‍ അണ്ടര്‍ 14, 17, 19 വിഭാഗങ്ങളില്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ നിന്നും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തുന്ന മത്സരാര്‍ഥികള്‍ സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.