ഓട്ടുപാറയിൽ ബേക്കറിക്കു തീപിടിച്ചു
1588216
Sunday, August 31, 2025 7:51 AM IST
വടക്കാഞ്ചേരി: ഓട്ടുപാറയിൽ ബേക്കറിക്കു തീപിടിച്ചു. ഓട്ടുപാറ - കുന്നംകുളം റോഡിൽ ഫയർ സ്റ്റേഷനുസമീപത്തുള്ള ഉണ്ണീസ് സൺസ് ബേക്കറിയിലെ ഒന്നാം നിലയിലാണ് ഇന്നലെ രാവിലെ തീപിടിത്തം ഉണ്ടായത്.
വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ഫയർഫോഴ്സിന്റെ സംയോജിതമായ ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി. ഗ്യാസ് സ്റ്റൗവിൽനിന്നും എണ്ണച്ചട്ടിയിലേക്കു തീ പടർന്നതാണു തീ പിടിത്തത്തിനു കാരണമെന്നു പറയുന്നു.