തൃശൂർ ജില്ല മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി
1588823
Wednesday, September 3, 2025 1:11 AM IST
കാടുകുറ്റി: തൃശൂർ ജില്ല മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിന് അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. സ്കൂൾ മാനേജർ സി.എ. ഷാജി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഐ. ജയ, പ്രധാനാധ്യാപിക എം.പി. മാലിനി, കേരള ഹാൻഡ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിബി വി. പെരേപ്പാടൻ, ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ ഭാരവാഹികളായ പി. ശരത് പ്രസാദ്, എ.എസ്. അർജുൻ, എംപിടിഎ പ്രസിഡന്റ് രഹിത, മഞ്ജു എന്നിവർ പ്രസംഗിച്ചു.