കാരുണ്യഭവനങ്ങളുടെ താക്കോൽ കൈമാറി
1588335
Monday, September 1, 2025 1:38 AM IST
തൃശൂർ: കുറ്റൂർ മേരിമാത പള്ളി വികാരി ഫാ. ജോജു പൊറുത്തൂരിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷത്തിനൊപ്പം രണ്ടു കുടുംബങ്ങൾക്കു നിർമിച്ച കാരുണ്യഭവനങ്ങളുടെ ആശീർവാദവും താക്കോൽദാനവും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
ഇടവകയിലെ കുടുംബം നൽകിയ മൂന്നു സെന്റ് സ്ഥലത്താണു വീടുനിർമിച്ചത്. ഇടവകയിലെതന്നെ രണ്ടു കുടുംബങ്ങൾ നിർമാണച്ചെലവു വഹിച്ചു.
ചടങ്ങുകൾക്കു വികാരി ഫാ. ജോജു പൊറുത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ആൽബിൻ ചൂണ്ടൽ, ഫാ. ജോണ്സണ് പന്തപ്പിള്ളി, കൈക്കാരൻമാർ, ജൂബിലി കമ്മിറ്റി ജനറൽ കണ്‍വീനർ പ്രകാശ് ഡി. ചിറ്റിലപ്പിള്ളി, കേന്ദ്രസമിതി കണ്‍വീനർ ജോമോൻ കൊള്ളന്നൂർ, ജൂബിലി ആഘോഷക്കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.