വിലക്കയറ്റം ഓണത്തിന്റെ ശോഭ കെടുത്തുന്നു: ജോസഫ് ടാജറ്റ്
1588221
Sunday, August 31, 2025 7:51 AM IST
തൃശൂർ: രൂക്ഷമായ വിലക്കയറ്റം ഓണത്തിന്റെ ശോഭ കെടുത്തുന്നതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കോണ്ഗ്രസ് സേവാദൾ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷപരിപാടികൾ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റത്തിനിടയിലും മലയാളികൾ ഓണമാഘോഷിക്കാൻ കാണിക്കുന്ന താൽപ്പര്യം അവരുടെ മനസിന്റെ വികാരമാണെന്നും ടാജറ്റ് കൂട്ടിച്ചേർത്തു.
സേവാദൾ ജില്ലാ പ്രസിഡന്റ് പി.ഡി. റപ്പായി അധ്യക്ഷത വഹിച്ചു. നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ്, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ.എസ്. ചന്ദ്രാനന്ദൻ, ആന്റോ ജേക്കബ്, ഷൈജു പേരാമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.