ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിൽ ഓണാഘോഷം
1588213
Sunday, August 31, 2025 7:51 AM IST
ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളജിൽ ഓണാഘോഷം നടത്തി. കോളജ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെ. ബിൻസി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ചിത്രപ്പണികൾ ചെയ്ത കേരളീയ വസ്ത്രമണിഞ്ഞാണ് അധ്യാപകരും വിദ്യാർഥികളുമെത്തിയത്.വടംവലി, ഉറിയടി, മലയാളി മങ്ക,പൂക്കളം എന്നീ മത്സരങ്ങളുണ്ടായി.ശിങ്കാരിമേളത്തോടെ സമാപിച്ചു.