വോട്ടർ അധികാർ യാത്ര; യഥാർഥവോട്ടറുടെ താത്പര്യം സംരക്ഷിക്കാൻ: ജോസഫ് ടാജറ്റ്
1588532
Tuesday, September 2, 2025 12:58 AM IST
തൃശൂർ: ബീഹാറിൽ രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര യഥാർഥവോട്ടറുടെ താത്പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു മുഴുവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന നെറ്റ് മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം വിൽവട്ടം മണ്ഡലത്തിലെ പാടൂക്കാട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി - സംഘപരിവാർ ഭരണത്തിൽ യഥാർഥവോട്ടറുടെ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടുന്നില്ല. ഏകാധിപത്യശൈലിയിൽ തെരഞ്ഞെടുപ്പിനെ അവർ അട്ടിമറിക്കുകയാണെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എം.എസ്. ശിവരാമകൃഷ്ണൻ, പി. ശിവശങ്കരൻ, കെ.പി. രാധാകൃഷ്ണൻ, ജെലിൻ ജോൺ, ജോയ് ബാസ്റ്റിൻ, രന്യ ബൈജു, എൻ.എ. ഗോപകുമാർ, ഇ.എം. ശിവൻ, കെ.എ. അനിൽകുമാർ, എ.കെ. രാധാകൃഷ്ണൻ, കെ.വി. ബൈജു, കെ.പി. ബേബി, കുരിയൻ ചാണ്ടി എന്നിവർ പ്രസംഗിച്ചു.