സ്വകാര്യബസിൽ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു
1588233
Sunday, August 31, 2025 11:11 PM IST
അന്തിക്കാട്: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻ മകൾ ലീന(57) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. തൃശൂർ- തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന മറിയം ബസിൽ കുറ്റിമാവ് സ്റ്റോപ്പിൽനിന്നു കയറിയ ഇവർക്ക് അന്തിക്കാട് ആൽ സെൻ്ററിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടൻ കണ്ടക്ടർ വെള്ളം നൽകുകയും ബസിൽ തന്നെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തളിക്കുളത്തെ സ്വകാര്യ ആയുർവേദ കടയിൽ ജീവനക്കാരിയാണ്. അവധി ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിനു പോകുന്ന പതിവുണ്ട്. തൃശൂരിലെ നവഗ്രഹക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം.
അമ്മ: പരേതയായ സരോജിനി. സഹോദരങ്ങൾ: രതി, സുമന, പ്രേംനാഥ്, പരേതരരായ സതി, രമണി, പ്രസന്ന.