ഓണാവേശത്തിൽ "മോദി'യും
1588223
Sunday, August 31, 2025 7:51 AM IST
തൃശൂർ: ഓണാഘോഷത്തിന് ആവേശം കൂട്ടുന്ന പുലിക്കളിക്കന്പക്കാർക്കായും വിപണികൾ സജീവം. കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെയുള്ള വസ്ത്രങ്ങൾ, മുഖംമൂടികൾ, വേട്ടക്കാരനുള്ള തോക്ക് എന്നിവ തേടി നിരവധിപ്പേരാണ് വിപണിയിൽ എത്തുന്നത്.
കടലാസ്, റബർ, ഫൈബർ എന്നിവയിൽ ജീവൻ തുടിക്കുന്ന പുലിമുഖങ്ങൾ മനസ് കീഴടക്കുന്പോൾ പുള്ളിപ്പുലിയുടെയും വരയൻപുലികളുടെയും വസ്ത്രങ്ങൾക്കും വൻഡിമാൻഡാണ്.
അഞ്ചുരൂപ മുതൽ 100 രൂപവരെയാണ് മുഖംമൂടികളുടെ വില. വസ്ത്രങ്ങൾക്കു 480 മുതൽ 1950 വരെയും. പുലിക്കളിമുഖങ്ങൾക്ക് ഒപ്പംതന്നെ കാർട്ടൂണ്‍ കഥാപാത്രങ്ങളും ഇടംപിടിക്കാറുണ്ടെങ്കിലും ഇത്തവണ അവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ മറ്റൊരു കാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടിയാണ്. പ്ലാസ്റ്റിക്കിൽ തീർത്ത 60 രൂപ വിലവരുന്ന ഈ മുഖംമുടിക്കും ആവശ്യക്കാരേറെ.