മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
1588471
Monday, September 1, 2025 10:52 PM IST
തൃശൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിനരികിൽ തളർന്നുകിടക്കുന്നനിലയിൽ കണ്ടെത്തിയയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജഡയോടുകൂടിയ തലമുടിയും താടിയുമുള്ളയാൾക്ക് 75 വയസു തോന്നും. 161 സെന്റീമീറ്റർ ഉയരം. ഇരുനിറം, മെലിഞ്ഞ ശരീരം.
നീല, പച്ച, വെള്ള, ചാരനിറങ്ങളോടെയുള്ള ഫുൾസ്ലീവ് കള്ളിഷർട്ടും ട്രൗസറുമാണു വേഷം. വിവരങ്ങൾ അറിയാവുന്നവർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോണ്- 9497933515, 8075925837, 0487 2424192.