അമലയിൽ കർഷകസെമിനാർ
1588215
Sunday, August 31, 2025 7:51 AM IST
തൃശൂർ: അമല ആയുർവേദ ആശുപത്രിയും സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡും സംയുക്തമായി ഔഷധസസ്യക്കൃഷി വ്യാപനത്തെക്കുറിച്ച് അടാട്ട് മേഖലയിലെ കർഷകർക്കായി നടത്തിയ ഏകദിന സെമിനാറിന്റെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് നിർവഹിച്ചു.
അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, കാർഷിക സർവകലാശാല റിട്ട. ഡീൻ ഡോ.എൻ. മിനിരാജ്, മറ്റത്തൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത്, സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ് സയന്റിഫിക് ഓഫീസർ ഡോ.ഒ.എൽ. പയസ്, ആയുർവേദ ചീഫ് ഫിസിഷ്യൻ സിസ്റ്റർ ഡോ. ഓസ്റ്റിൻ, റിസർച്ച് ഓഫീസർ ഡോ.എം.കെ. ഹരിനാരായണൻ, അടാട്ട് കൃഷി ഓഫീസർ അശ്വതി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.