ഓണസമൃദ്ധിയിൽ അംബുജാക്ഷൻ
1588819
Wednesday, September 3, 2025 1:11 AM IST
വെള്ളാങ്കല്ലൂർ: തൃശൂർ ജില്ലയിലെ മികച്ച പച്ചക്കറി കർഷകനായ മുത്തിരിത്തിപറമ്പിൽ അംബുജാക്ഷന്റെ കൃഷിയിടത്തിൽ വിവിധയിനം പച്ചക്കറികൾ വിളവെടുത്തു.
കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി കർഷകചന്തയിലേക്ക് വെള്ളാങ്കല്ലൂർ, ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലേയും സമീപപ്രദേശങ്ങളിലുള്ള കൃഷിഭവനുകൾ നടത്തുന്ന ഓണച്ചന്തയിലേക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ വിളവെടുപ്പ് നടത്തിയത്.
നിലവിൽ 25 ഏക്കറിലധികം സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, കിഴങ്ങ് വർഗങ്ങൾ കൃഷി ചെയ്തുവരുന്നു. വെള്ളാങ്കല്ലൂർ കൃഷിഭവന്റെ നല്ല രീതിയിലുള്ള സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന് അംബുജാക്ഷൻ പറഞ്ഞു. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കൃഷിപ്പണികൾ നടപ്പിലാക്കുന്നത്.