കത്തിക്കുത്ത്: പ്രതി അറസ്റ്റിൽ
1588329
Monday, September 1, 2025 1:38 AM IST
കയ്പമംഗലം: കഴിഞ്ഞദിവസം കൂരിക്കുഴിയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ പ്രധാനപ്രതി പോലീസ് പിടിയിൽ. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറൻപുരയ്ക്കൽ വീട്ടിൽ വിനീഷി (26) നെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ മറ്റ് പ്രതികളായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടിൽ നജീബ് (30), പള്ളിപ്പറമ്പിൽ വീട്ടിൽ റിഫാദ് (28) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാനൻഡ് ചെയ്തിരുന്നു. കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടിൽ ബിലാൽ (28 ), ബന്ധുവായ സുൻസാം എന്നിവർക്കാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി കുത്തേറ്റത്. യുവാക്കൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
കയ്പമംഗലം എസ്എച്ച്ഒ ആർ. ബിജു, എസ്ഐടി. അബിലാഷ്, എഎസ്ഐ വിബിൻ, ഗ്രേഡ് സീനിയർ സിപിഒമാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.