കയ്പമംഗലം പഞ്ചായത്തിൽ 103 ഭവനങ്ങളുടെ താക്കോൽ വിതരണം
1588331
Monday, September 1, 2025 1:38 AM IST
കയ്പമംഗലം: ലൈഫ് ഭവന പദ്ധതി പ്രകാരം കയ്പമംഗലം പഞ്ചായത്തിൽ പണി കഴിപ്പിച്ച 103 ഭവനങ്ങളുടെ താക്കോൽ വിതരണം ബെന്നി ബഹനാൻ എംപി നിർവഹിച്ചു.
ലൈഫ് പട്ടികജാതി അഡിഷണൽ, ലൈഫ് മൂന്നാം ഘട്ടം ഭൂരഹിത ഭവനരഹിതർ, ലൈഫ് 2020, അതിദാരിദ്രം തുടങ്ങി വിവിധ ലിസ്റ്റിൽ നിന്നും കരാർ വെച്ച 200 ഗുണഭോക്താക്കളിൽനിന്നും വീട് പണി പൂർത്തീകരിച്ച 103 ഗുണഭോക്താക്കൾക്കുള്ള താക്കോൽ വിതരണമാണ് നടന്നത്. ബാക്കിയുള്ള വീടുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. ആകെ 6,21,79,700 രൂപയാണ് ഇതിനായി ചിലവഴിച്ചിട്ടുള്ളത്.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്് മണി ഉല്ലാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എ. ഇസ്ഹാഖ്, പി.എ. ഷാജഹാൻ, ദേവിക ദാസൻ, പഞ്ചായത്ത് അംഗങ്ങളായ ജിനൂബ് അബ്ദുറഹ്മാൻ, സി.ജെ. പോൾസൺ, ഷെഫീഖ് സിനാൻ, ബീന സുരേന്ദ്രൻ, ജയന്തി ടീച്ചർ, യു.വൈ. ഷെമീർ, സുകന്യ ടീച്ചർ പഞ്ചായത്ത് സെക്രട്ടറി സി.എം. ഗിരീഷ് മോഹൻ, അസി. സെക്രട്ടറി പി.എൻ. ആശ, വിഇഒമാരായ ബീന, സജിത, ഷെഹീന എന്നിവർ പങ്കെടുത്തു.