ജൂബിലേറിയൻ ദമ്പതികളുടെ മഹാസംഗമം: കൊരട്ടിയിൽ "വിവാഹോത്സവ് 2025' സംഘടിപ്പിച്ചു
1588327
Monday, September 1, 2025 1:38 AM IST
കൊരട്ടി: എറണാകുളം - അങ്കമാലി മേജർ അതിരൂപതയുടെ കീഴിലുള്ള കൊരട്ടി ഫൊറോനയിലെ 18 ഇടവകകളിൽ നിന്നും ദാമ്പത്യത്തിന്റെ 25, 50 വർഷങ്ങൾ പിന്നിട്ട ദമ്പതികളുടെ മഹാസംഗമം "വിവാഹോത്സവ് 2025' നടന്നു.
50 വർഷം പൂർത്തിയാക്കിയ കുടുംബപ്രേക്ഷിത കേന്ദ്രത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളും ചടങ്ങിനോടനുബന്ധിച്ച് നടന്നു. കൊരട്ടി ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബപ്രേഷിത കേന്ദ്രം ഡയറക്ടർ റവ.ഡോ. ജോസഫ് മണവാളൻ അധ്യക്ഷത വഹിച്ചു.
ഫൊറോന ഡയറക്ടർ ഫാ. ജോമോൻ പാലിയേക്കര, അതിരൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ചാൾസ് തെറ്റയിൽ, തിരുമുടിക്കുന്ന് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി, ഫൊറോന അനിമേറ്റർ സിസ്റ്റർ ടെസി ബാസ്റ്റിൻ, കൊരട്ടി ഫൊറോന കൊ ഒാർഡിനേറ്റർ വി.എം. വിൻസന്റ്്- ജെസി, അതിരൂപത ഫിനാൻസ് സെക്രട്ടറി പോൾ - സുമ ചുങ്കൻ, അതിരൂപത ഗ്രേസ് റിപ്പിൾസ് സെക്രട്ടറി അപ്രേം - ഷൈനി, ഷാജി - മാജി എന്നീ ദമ്പതികളും ജൂലിയസ് വെളിയത്ത്, സിസ്റ്റർ റോസി വർഗീസ്, ടെസി ജോസഫ് പണിക്കശേരി എന്നിവർ പ്രസംഗിച്ചു.
1
ചടങ്ങിനോടനുബന്ധിച്ച് ദിവ്യബലിയും കേക്ക് വിതരണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.