ആബാ സൊസൈറ്റി ഓണക്കിറ്റ് വിതരണം
1588551
Tuesday, September 2, 2025 12:59 AM IST
തൃശൂർ: അമലയിൽ പ്രവർത്തിക്കുന്ന ആബാ ചാരിറ്റബിൾ സൊസൈറ്റി പ്രദേശത്തെ നിർധനർക്ക് ഓണക്കിറ്റുകളും പഠനത്തിൽ മികവുതെളിയിച്ച എസ്എസ്എൽസി മുതൽ പിജി വരെയുള്ള വിദ്യാർഥികൾക്കു സ്കോളർഷിപ്പുകളും വിതരണം ചെയ്തു.
സംഗീതജ്ഞൻ റിസൻ മുറ്റിച്ചൂക്കാരൻ ഉദ്ഘാടനം ചെയ്തു. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ, പഞ്ചായത്തംഗം ടി.എസ്. നിതീഷ്, ആബാ ചെയർമാൻ ഫാ. ജൂലിയസ് അറയ്ക്കൽ, മോഡറേറ്റർ ഫാ. ഡെൽജോ പുത്തൂർ, പ്രസിഡന്റ് സി.എ. ജോസഫ്, കണ്‍വീനർ സി.ജെ. ജോബി, കമ്മിറ്റി അംഗം സിസ്റ്റർ ലിഖിത എന്നിവർ പ്രസംഗിച്ചു. പന്ത്രണ്ടോളം ടീമുകൾ പങ്കെടുത്ത ഓണപ്പാട്ട് മത്സരത്തിൽ ജൂണിയർ വിഭാഗത്തിൽ ദേവമാത പബ്ലിക് സ്കൂളും സീനിയർ വിഭാഗത്തിൽ അമല മെഡിക്കൽ കോളജും ജേതാക്കളായി.