കേന്ദ്രവും വലതുശക്തികളും ഇടതുസർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു: കെ. രാജൻ
1588810
Wednesday, September 3, 2025 1:11 AM IST
തൃശൂർ: കേന്ദ്രസർക്കാരും വലതുപക്ഷശക്തികളും കോർപറേറ്റ് മാധ്യമങ്ങളും ചേർന്നു സംസ്ഥാനസർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ. രാജൻ ആരോപിച്ചു.
സിപിഐ സംസ്ഥാനസമ്മേളനത്തിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥയ്ക്കു തൃശൂർ ഇഎംഎസ് സ്ക്വയറിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ സംസ്ഥാന എക്സി ക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ കെ.കെ. വത്സരാജ്, അഡ്വ. വി.എസ്. സുനിൽകുമാർ, പി. ബാലചന്ദ്രൻ എംഎൽഎ, വി.എസ്. പ്രിൻസ്, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, കെ.പി. സന്ദീപ്, രാഗേഷ് കണിയാംപറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കാഞ്ചേരിയിലും ജാഥയ്ക്കു സ്വീകരണം നൽകി.