വടക്കാഞ്ചേരി ബൈപാസ്; കിഫ്ബി ടീം പരിശോധനയ്ക്കെത്തി
1588218
Sunday, August 31, 2025 7:51 AM IST
വടക്കാഞ്ചേരി: ബൈപാസ് നിർമാണം ഡിപിആർ സൂക്ഷ്മപരിശോധനയ്ക്കായി കിഫ്ബി അപ്രൈസൽ ടീം വടക്കാഞ്ചേരിയിലെത്തി.
കിഫ്ബി പ്രോജക്ട് അപ്രൈസൽ ഡിവിഷനിൽനിന്നും പ്രൊജക്ട് മാനേജർ ടി. രാജീവൻ, റിസോഴ്സ് പേഴ്സൺ കെ. ഹൈദ്രു, പ്രോജക്ട് എൻജിനീയർ കെ. സലീൽ, കെആർഎഫ്ബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് ബൈപ്പാസ് അലൈൻമെന്റ്് പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ എന്നിവരും ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു.
സെപ്റ്റംബർ മാസത്തിലെ കിഫ്ബി ബോർഡ് യോഗത്തിൽ വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിയുടെ ഡിപിആർ സമർപ്പിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കു ധനാനുമതി നേടിയെടു ക്കാനാണ് ശ്രമമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി.